ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്; തോമസ് ഐസകിനും വിജയരാഘവനും മറുപടിയുമായി ഉമ്മൻ ചാണ്ടി

single-img
16 February 2021

ധന മന്ത്രി തോമസ് ഐസകിനും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് കാലത്ത് പിഎസ്.സി ലിസ്റ്റ് പണം വാങ്ങി കാലാവധി നീട്ടി നൽകിയെന്ന ആരോപണം തെളിയിക്കാൻ ഉമ്മൻ ചാണ്ടി വിജയരാഘവനെ വെല്ലുവിളിച്ചു. 

പെട്രോൾ നികുതി കുറയ്ക്കണമെന്ന ആവശ്യത്തിൽ യുഡിഎഫിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസകിന് മറുപടിയായി ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ മണ്ടത്തരം വേണ്ടെന്ന് പറയുന്നവർ ഏത് കാലഘട്ടത്തിൻ ജീവിക്കുന്നവരാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. 

സെക്രട്ടേറിയറ്റിന് മുന്നിൽ ഷാഫി പറമ്പിലും ശബരീനാഥും നടത്തുന്ന നിരാഹാര സമരവേദിയിൽ എത്തിയ ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ധനവില വര്‍ധനവിനിടെ നടത്തുന്ന ഉപവാസ സമരവേദിയിലും എത്തി.

ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാരിന് വലിയ വില നൽകേണ്ടി വരും. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഈ സർക്കാറിൻ്റെ സൃഷ്ടിയാണ്. യുഡിഎഫ് കാലത്ത് ലിസ്റ്റ് നീട്ടാൻ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ എ.വിജയരാഘവനെ താൻ വെല്ലുവിളിക്കുന്നു.

ജനങ്ങളുടെ വികാരം മനസിലാക്കുന്ന സർക്കാർ അധിക നികുതി വേണ്ടെന്ന് വയ്ക്കും. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ മണ്ടത്തരം വേണ്ടെന്ന് പറയുന്നവർ ഏത് കാലഘട്ടത്തിൻ ജീവിക്കുന്നവരാണ്.