“ഗോ ബാക്ക് മോദി”: തമിഴ്നാടും കേരളവും ഒരേസ്വരത്തിൽ ട്വിറ്ററിൽ

single-img
14 February 2021
GoBackModi trends top on Twitter during PM Narendra Modi's Kerala- Tamilnadu visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള-തമിഴ്നാട് സന്ദർശനം പ്രമാണിച്ച് ട്വിറ്ററിൽ “ഗോ ബാക്ക് മോദി” (#GoBackModi) ഹാഷ്ടാഗ് ട്രെൻഡിങാകുന്നു. മലയാളികളുടെ വകയായി “പോമോനെ മോദി“ (
#PoMoneModi) എന്ന ഹാഷ്ടാഗും വൈറലാകുന്നുണ്ട്.

കർഷകസമരത്തോട് മോദി സർക്കാർ കാണിക്കുന്ന അവഗണന, കൊറോണക്കാലത്ത് അതിഥിത്തൊഴിലാളികൾ നേരിട്ട അവഗണനയും ദുരിതങ്ങളും, ഇന്ധന വിലവർദ്ധനവ്, ഹാഥ്രസ് സംഭവം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.

“ഹിന്ദിക്കാർ മറന്നേക്കാം, പക്ഷേ തമിഴർ ഒരിക്കലും മറക്കുകയുമില്ല പൊറുക്കുകയുമില്ല, GoBackModi ” എന്നാണ് മരണത്തോട് മല്ലിടുന്ന മകനെ അവസാനമായി കാണാന്‍ കഴിയാതെ പൊട്ടിക്കരയുന്ന അതിഥി സംസ്ഥാന തൊഴിലാളിയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അടവുകൾ മറ്റു സംസ്ഥാനങ്ങളിൽ പയറ്റിക്കോളൂ, പക്ഷേ ഇത് തമിഴ്നാടാണെന്നാണ് ഒരു ട്വിറ്റർ യൂസർ പറയുന്നത്.

ഇത് തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ആലിംഗനദിവ്സമാണെന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

ഭാഷകൊണ്ട് രണ്ടാണെങ്കിലും വികാരം കൊണ്ട് മലയാളികളും തമിഴരും ഒന്നാണെന്നും “സംഘി“കളെ എതിർക്കുന്നവരാണ് രണ്ടുപേരുമെന്നും ഒരു ട്വീറ്റിൽ പറയുന്നു.

6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ സമര്‍പ്പണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ് യാഡ്, ഫാക്ട് എന്നിവയുടെ പദ്ധതികളുടെ സമര്‍പ്പണാണ് നടക്കുന്നത്. ഒപ്പം ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. വൈകീട്ട് 3.30 ന് തുടങ്ങുന്ന ചടങ്ങ് ഒരു മണിക്കൂര്‍ നീളും.കേരളത്തിലെത്തുന്ന മോദി ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും അഞ്ച് ഔദ്യോഗിക പരിപാടികളിലുമാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി മോദി മലയാളത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് ഞാന്‍ ഉറ്റുനോക്കുകയാണ് എന്നാണ് മോദി ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ 3770 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന ചെന്നൈ മെട്രോ റെയില്‍ ഘട്ടം-1 വിപീകരണത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെചടെയുള്ള പദ്ധതികളുടെ ഉദ്ഘാനവും നിര്‍വഹിക്കും.

GoBackModi trends top on Twitter during PM Narendra Modi’s Kerala- Tamilnadu visit