അക്ഷയും നൂറിനും; വെള്ളേപ്പത്തിലെ ആദ്യ ഗാനം പുറത്തുവന്നു

single-img
12 February 2021

യുവതാരം അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ്, ഷൈന്‍ ടോം ചാക്കോ, റോമാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി. നവാഗതനായ പ്രവീണ് രാജ് പൂക്കാടന്‍ സംവിധാനം ചെയ്ത വെള്ളേപ്പം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തെത്തി. ‘ആ നല്ല നാള്‍ ഇനി തുടരുമോ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്നാണ്.

ഇതിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രത്യാശയും വിരഹവുമെല്ലാം ചേര്‍ന്ന ഗാനത്തിന് ഡിനു മോഹന്‍ വരികള്‍ എഴുതിയിരിക്കുന്നു. എറിക് ജോണ്‍സനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. എസ് പി വെങ്കിടേഷ്, ലീല ഗിരീഷ് കുട്ടന്‍ എന്നിവരാണ് മറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയിരിക്കുന്നത്. വൈശാഖ് , ഫാഹിം സഫര്, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രിലോടെ തീയറ്ററുകളില്‍ എത്തും.