ഐപിഎല്‍ താരലേലപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

single-img
12 February 2021

ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും എസ്.ശ്രീശാന്ത് പുറത്ത്. ലേലത്തില്‍ പങ്കെടുക്കുന്നതിനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന പട്ടികയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ആകെ 292 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അര്‍ജുന്‍ തെൻഡുൽക്കർ അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചു. 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നത്.