കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പിതാവും സഹോദരൻ്റെ സുഹൃത്തും അറസ്റ്റിൽ

single-img
11 February 2021
kollam child rape case

കൊല്ലം: ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ പിതാവും സഹോദരന്‍റെ സുഹൃത്തും പീഡിപ്പിച്ചു.  കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണ്. പെൺകുട്ടിയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസ് സഹായത്തോടെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.

കഴിഞ്ഞ ദിവസം രാത്രി ചാത്തന്നൂർ പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരന്റെ സുഹൃത്ത് നൗഷാദും അടുപ്പം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. തുടർ അന്വേഷണത്തിലാണ് പിതാവിന്റെ പീഡനവും പുറത്തറിഞ്ഞത്. ചാത്തന്നൂർ സി ഐ ഡി. അനീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

Kollam: 15 Year old girl pregnant after raped by father and neighbor