സ്ഥാപിത താത്പര്യക്കാര്‍; കര്‍ഷക സമരത്തിന്റെ അന്താരാഷ്ട്ര പിന്തുണയെ തള്ളി കേന്ദ്രസര്‍ക്കാര്‍

single-img
3 February 2021

രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്രതാരങ്ങളടക്കം രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരെ പിന്തുണച്ചുള്ള ട്വീറ്റുകള്‍ക്കു പിന്നിൽ “സ്ഥാപിത താത്പര്യക്കാരാ”ണെന്നാണ് വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രതികരണം.

ഇത്തരത്തിൽ പ്രതികരിക്കുന്നതിനു മുൻപായി വസ്തുതകള്‍ ഉറപ്പിക്കുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പോപ് ഗായിക റിഹാന, സ്വീഡിങ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൂംബെര്‍ഗ്, മിയ ഖലീഫ, യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവരായിരുന്നു കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.