അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ട് പിരിവിൻ്റെ ഉദ്ഘാടനം നടത്തിയത് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ; വെട്ടിലായി കോൺഗ്രസ്

single-img
2 February 2021

ആലപ്പുഴ: കോൺഗ്രസ് നേതാവ് അയോധ്യ രാമക്ഷേത്ര നിർമാണഫണ്ടിൻ്റെ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നതോറ്റെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്രമേൽശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ഇതിൻ്റെ ചിത്രമടക്കം സംഘപരിവാർ അനുഭാവികൾ ഫെയ്സ്ബുക്കി പങ്കുവെച്ചതോറ്റെയാണ് വിവാദം ആരംഭിച്ചത്.

ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്. ഇതേത്തുടർന്നാണ് നവമാധ്യമങ്ങളിലടക്കം കോൺ​ഗ്രസ് പ്രവർത്തകർ രഘുനാഥ പിള്ളയ്ക്കെതിരെ രം​ഗത്തുവന്നത്. ആലപ്പുഴ ഡിസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവർത്തകർ വിമർ‍ശനവുമായെത്തി. 

ക്ഷേത്ര ഭാരവാഹി എന്ന നിലയിൽ ആണ് മാത്രം ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം. പാർട്ടിയിലെ ഗ്രൂപ്പ് പോരിൻ്റെ ഭാഗം ആണ് തനിക്കെതിരായ വിമർശനങ്ങളെന്നും രഘുനാഥപിള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

എന്നാൽ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള മുതിർന്ന നേതാക്കളെ ഈ വിഷയത്തിലെ പ്രതികരണമറിയാൻ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Content: Alappuzha DCC vice president inaugurate Ayodhya Ram temple fund