ക്യാമ്പസുകളിലേക്ക് സംവാദത്തിനായി മുഖ്യമന്ത്രി എത്തുന്നു

single-img
30 January 2021

കേരളത്തിലെ ക്യാമ്പസുകളുമായി വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന ആശയ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ അഞ്ച് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലായി പൂര്‍ത്തിയായികഴിഞ്ഞു. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് സംവാദം.

അടുത്ത മാസം 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി ക്യമ്പസുകളിലെത്തുക. പരിപാടിയില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും. ജോണ്‍ ബ്രിട്ടാസ്, വീണ ജോര്‍ജ്ജ് എംഎല്‍എ, അഭിലാഷ് മോഹന്‍, എംവി നികേഷ് കുമാര്‍, ജിഎസ് പ്രദീപ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായെത്തും.

ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും എട്ടിന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലും 11ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലും 13ന് കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് പരിപാടി.