കൊല്‍ക്കത്തയില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പോലീസുദ്യോസ്ഥന്‍ രാജിവെച്ചു

single-img
29 January 2021

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ബിജെപി പ്രവര്‍ത്തകരുടെ റാലിക്കിടെ ‘ഗോലി മാരോ’ ( വെടിവെയ്ച്ച് കൊല്ലും) എന്ന മുദ്രാവാക്യം മുഴക്കിയ ആളുകളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പോലീസുദ്യോഗസ്ഥന്‍ രാജി വെച്ചു. ചന്ദന്‍നഗറിലെ പൊലീസ് കമ്മീഷണറായ ഹുമയൂണ്‍ കബീറാണ് രാജി വെച്ചത്.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.ഈ മാസം 21 ന് ബിജെപി നേതാവായ സുവേന്തു അധികാരിയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു ഗോലി മാരോ മുദ്രാവാക്യം മുഴക്കി ചില പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.സമൂഹത്തില്‍ ആക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് മുദ്രാവാക്യം മുഴക്കിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്യാന്‍ ഹുമയൂണ്‍ ഉത്തരവിടുകയായിരുന്നു.

പോലീസ് സ്വീകരിച്ച നടപടിയെത്തുടര്‍ന്ന് ബിജെപി നേരിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.