നെഞ്ചുവേദന: സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
27 January 2021

ബിസിസിഐയുടെ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ഇന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു ഗാംഗുലിയ കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഇതുവരെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തേ ജനുവരി ആദ്യവാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വുഡ്ലാന്റ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നീട് നടത്തിയ പരിശോധനകളില്‍ നേരിയ ഹൃദയാഘാതമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താരത്തെ ആന്‍ജിയോ പ്ലാസ്റ്റി ശസ്​ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.