ഡൽഹിയിൽ കർഷകൻ കൊല്ലപ്പെട്ടു; പൊലീസ് വെടിവെച്ചെന്ന് ആരോപണം

single-img
26 January 2021
delhi farmer killed navaneeth singh

ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയ്ക്ക് നേരേയുള്ള പൊലീസ് അതിക്രമത്തിനിടയിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു. ഐടിഒ ഭാഗത്ത് നടന്ന സംഘർഷത്തിലാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവനീത് സിങ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെച്ചതിനെത്തുടർന്നാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സംരക്കാർ ആരോപിക്കുന്നത്.

അതേസമയം ട്രാക്ടർ മറിഞ്ഞാണ് നവനീത് സിങ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ വിശദീകരണം. എന്നാൽ പൊലീസ് നവനീത് സിങിനെ വെടിവെച്ചതിനെത്തുടർന്നാണ് അദേഹം ഓടിച്ചിരുന്ന ട്രാക്ടർ മറിഞ്ഞെതെന്ന് കർഷകർ വാദിക്കുന്നു. നവനീത് സിങിൻ്റെ മൃതദേഹം ദേശീയപതാകയിൽ പൊതിഞ്ഞ് റോഡിൽ കിടത്തി കർഷകർ പ്രതിഷേധിക്കുകയാണ്.

delhi farmer killed
നവനീത് സിങ് ഓടിച്ചിരുന്ന ട്രാക്ടർ

അതേസമയം ആയിരക്കണക്കിന് ട്രാക്ടറുകളുമായി ചെങ്കോട്ടയിലേക്കിരച്ച് കയറിയ കർഷകർ അവിടെ നാട്ടിയിരുന്ന കൊടിമരത്തിലടക്കം കർഷകപതാകകളുയർത്തി. ചെങ്കോട്ട ഏതാണ്ട് പൂർണ്ണമായും കർഷകരുടെ നിയന്ത്രണത്തിലാണ്.

Content: Farmer part of Tractor rally dies, protesters allege Police fired at his tractor