അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍

single-img
21 January 2021

യുപിയിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയായി ഒരു കോടി രൂപ നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുംബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.
‘വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം അവസാനിച്ചു. അയോധ്യയിലെ രാമ ക്ഷേത്രം സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും വഴിയൊരുക്കും.

ക്ഷേത്രമെന്ന ഉദ്യമത്തിന് എന്‍റെ എളിയ സംഭാവനയാണ്. എല്ലാ ഇന്ത്യക്കാരുടെ സ്വപ്നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്‍റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നു’, ഗംഭീര്‍ പറഞ്ഞു. വ്യാഴാഴ്ച ഗൗതം ഗംഭീർ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്‍റെ ഭാരവാഹികളെ കണ്ട് സംഭാവന കൈമാറുകയായിരുന്നു.