രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി സഞ്ജു

single-img
20 January 2021

മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. അടുത്ത സീസണില്‍ രാജസ്ഥാന്‍ സഞ്ജുവായിരിക്കും ടീമിനെ നയിക്കുക. നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് ഈ അവസരം കൈവന്നത്.

ഇതോടൊപ്പം തന്നെ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ടീമിന്റെ ഡറക്റ്ററായി സ്ഥാനമേല്‍ക്കും. മുന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ കൂടെയായ സംഗക്കാര വരുന്നത് സഞ്ജുവിനും ഗുണം ചെയ്യും. ശ്രേയസ് അയ്യറിന് ശേഷം ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. ശ്രേയസ് ഇപ്പോൾ ഡല്‍ഹി കാപിറ്റില്‍സിന്റെ ക്യാപ്റ്റനാണ്.

ടീമിനെ നയിക്കാന്‍ സാധിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. അവര്‍ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നതായും സഞ്ജു പറഞ്ഞു.