ആനക്കൊമ്പിൽ പിടിച്ച് ഫോട്ടോയ‌്ക്ക് പോസ് ചെയ്തു; ബി ഗോപാലകൃഷ്‌ണനെതിരെ വനംവകുപ്പിൽ പരാതി

single-img
19 January 2021

ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണനെതിരെ വനംവകുപ്പിൽ പരാതി. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനിടെ ആനക്കൊമ്പിൽ പിടിച്ച് ഫോട്ടോയ‌്ക്ക് പോസ് ചെയ‌തതിനാണ് പരാതി നല്‍കിയത്. നാട്ടാന സംരക്ഷണനിയമപ്രകാരം ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്നാണ് പീപ്പിൾഫോർ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെ ആനകളെ കാണാനെത്തിയ ഗോപാലകൃഷ്‌ണൻ, ആനയുടെ കൊമ്പുകളിൽ പൂമാല ചാർത്തി ഫോട്ടോ എടുക്കാനായി‌ പോസ് ചെയ്യുകയായിരുന്നു. തൃശ്ശൂർ അസി.ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർക്കാണ് പീപ്പിൾപോർ ജസ്റ്റിസ് സംഘടന പരാതി നൽകിയിരിക്കുന്നത്.