തെരെഞ്ഞെടുപ്പ് മേൽനോട്ടത്തിന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയുമായി കോൺഗ്രസ്

single-img
18 January 2021
oommen chandy ramesh sudheeran committee

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗസമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയായിരിക്കും തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍. രമേശ് ചെന്നിത്തല, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരന്‍, താരിഖ് അന്‍വര്‍, കെ.സി.വേണുഗോപാല്‍ എന്നിവരും സമിതിയിലുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഉമ്മൻചാണ്ടിയും മത്സരിക്കണമെന്ന നിർദ്ദേശം ഹൈക്കമാന്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കുന്നില്ലെന്നും ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും വ്യക്ത്മാകുകയാണ്.

Content: Congress forms 10 member committee led by Oommen Chandy to oversee Kerala Assembly election strategy