“ഇത് വീര്യം കൂടിയ വെള്ളം” വൻ ജനശ്രദ്ധയാകർഷിച്ച് ജയസൂര്യ-പ്രജേഷ് സെൻ ചിത്രം “വെള്ളം” ട്രെയിലർ

single-img
16 January 2021
Vellam Movie Trailer

ജയസൂര്യ ( Jayasurya ) യെ നായകനാക്കി പ്രജേഷ് സെൻ ( Prajesh Sen ) സംവിധാനം ചെയ്യുന്ന “വെള്ളം” ( Vellam ) സിനിമയുടെ ട്രെയിലർ ( Vellam Trailer ) പുറത്തിറങ്ങി. പ്രജേഷ് സെന്നും ജയസൂര്യയും അടക്കം നിരവധി പേർ ചിത്രത്തിന്റെ ട്രെയ്‌‌ലർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

വെള്ളം മുരളിയെ അങ്ങോട്ട് അയക്കുവാണ്… കൈവിട്ടുകളയല്ലേ…, എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത്.

വെള്ളം മുരളി, നിങ്ങൾക്ക് അയാളെ ഇഷ്ടമാകുമെന്ന് കരുതുന്നുഎന്ന തലക്കെട്ടോടെയാണ് നടൻ ജയസൂര്യ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത്.

കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട തിയേറ്ററുകൾ വീണ്ടും തുറന്ന ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ‘വെള്ളം’. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. ‘ക്യാപ്റ്റനു’ ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്.

സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ( Central Pictures ) ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Content: Jayasurya Prajesh Sen Movie Vellam Official Trailer