“ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്”: ആകാംക്ഷ നിറച്ച് “ദി പ്രീസ്റ്റ്” ടീസർ

single-img
15 January 2021
the priest teaser mammootty manju warrier മമ്മൂട്ടി

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റി’ൻ്റെ ടീസർ റിലീസ് ചെയ്തു. ആരാധകരുടെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ പത്തുലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ അത് കണ്ടത്.

‘ബിലീവ് ഇറ്റ് ഓർ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്’ എന്ന ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. ടീസറിലെ ഓരോ ഫ്രെയിമിലും പശ്ചാത്തല സംഗീതത്തിലും ഒരു നിഗൂഢതയുടെ അനുഭവം പ്രേക്ഷകന് നൽകുന്നുണ്ട്.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെയും മഞ്ജു വാര്യരേയും കൂടാതെ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടുവിൽ കഴിഞ്ഞ മാസം ചിത്രീകരണം പൂർത്തിയാക്കി.

Content: Teaser Of New Malayalam Movie The Priest starring Mammootty and Manju Warrier