അയോധ്യ രാമക്ഷേത്ര നി‍‍ർമ്മാണത്തിന് രാഷ്ട്രപതിയുടെ സംഭാവന അ‍ഞ്ച് ലക്ഷം

single-img
15 January 2021

അയോധ്യയിലെ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംഭാവനയായി അ‌ഞ്ച് ലക്ഷം നൽകി.അഞ്ച് ലക്ഷത്തി ഒരുനൂറു രൂപയാണ് രാഷ്ട്രപതി സംഭാവന നല്‍കിയതായി രാമക്ഷേത്ര നിര്‍മ്മാണകമ്മിറ്റി ഭാരവാഹികളാണ് അറിയിച്ചത്.

ക്ഷേത്ര നിര്‍മ്മാണത്തിന് രാഷ്ട്രപതിയാണ് സംഭാവന നൽകിയ ആദ്യത്തെ ആളെന്നാണ് ലഭ്യമാകുന്ന സൂചന. എന്നാല്‍, തങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രഥമ പൗരനെ തന്നെ ആദ്യം സമീപിച്ചതെന്ന് വിശ്വഹിന്ദു പരിഷദ് നേതാവ് അലോക് കുമാര്‍ അറിയിച്ചു.

രാഷ്ട്രപതി സംഭാവന നല്‍കി സമര്‍പ്പണ പരിപാടിക്ക് തുടക്കമിട്ടുവെന്നും അലോക് കുമാര്‍ വ്യക്തമാക്കി. മകര സംക്രാന്തിയോട് അനുബന്ധിച്ച്‌ വിപുലമായ സംഭാവന സ്വീകരിക്കല്‍ പരിപാടിക്കാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തുടക്കമിട്ടത്.