യുപിക്ക് പിന്നാലെ മധ്യപ്രദേശിലും ലവ് ജിഹാദ് നിയമം പ്രാബല്യത്തിൽ

single-img
9 January 2021

രാജ്യത്ത് യുപിക്ക് പിന്നാലെ മധ്യപ്രദേശിലും ലവ് ജിഹാദ് നിയമം പ്രാബല്യത്തിലായി. ഗവര്‍ണര്‍ അമ്ഹീകാരം നല്‍കിയതിനെ തുടര്‍ന്ന് നിയമം പ്രാബല്യത്തിലായതായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രസ്തുത നിയമ പ്രകാരം ബലമായി മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും രണ്ട് മുതൽ പത്തു വർഷം വരെ തടവും ശിക്ഷ ലഭിക്കും.

ഉത്തര്‍പ്രദേശ് നേരത്തേ തന്നെ ഈ നിയമം കൊണ്ടുവന്നിരുന്നു. നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മാണമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് ബിജെപി വാദം. എന്നാല്‍, ലൗ ജിഹാദ് ഇല്ലെന്ന് ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കിയിരുന്നു.