നാലര വർഷം കൊണ്ട്‌ പണിതത്‌ 540 പാലങ്ങൾ; സമൂഹമാധ്യമങ്ങളിൽ താരമായി ജി സുധാകരൻ

single-img
9 January 2021
G Sudhakaran facebook twitter bridges

വൈറ്റില പാലത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ താരമായത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. വി ഫോർ കേരള എന്ന അരാഷ്ട്രീയ സംഘടന അനധികൃതമായി വൈറ്റില പാലം ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചതാണ് ജി സുധാകരൻ്റെയും പൊതുമരാമത്ത് വകുപ്പിൻ്റെയും നേട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാൻ കാരണമായത്.

ഇബ്രാഹിം കുഞ്ഞ് അഴിമതി നടത്തി തലതാഴ്ത്തി ജയിൽവാസമനുഭവിക്കുമ്പോൾ ജി സുധാകരൻ നാലരവർഷം കൊണ്ട് 540 പാലങ്ങളുടെ പണി പൂർത്തിയാക്കി തലയുയർത്തിനിൽക്കുകയാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

വി ഫോർ കേരള പ്രവർത്തകർ നടത്തിയ അതിക്രമത്തെക്കുറിച്ചുള്ള ജി സുധാകരൻ്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാലത്തിൻ്റെ ഉദ്ഘാടനം തീരുമാനിക്കേണ്ടത് എഞ്ചിനീയർമാരാണെന്നും ഉദ്ഘാടനത്തിന് ഒരു കാലതാമസവുമുണ്ടായില്ലെന്നും വിശദീകരിച്ചു. ആലപ്പുഴ ബൈപ്പാസ് പണി കഴിഞ്ഞു ഒരു മാസമായി. പ്രധാനമന്ത്രിയുടെ ഡേറ്റ് കിട്ടാത്തത് കാരണം കാത്തിരിക്കുകയാണ്. ഇവർ എന്താണ് വന്നു അത് തുറക്കാത്തതെന്നും സുധാകരൻ ചോദിച്ചിരുന്നു.

Content: PWD minister G Sudhakaran becomes a trending star in social media after Vyttila flyover inauguration