“അതൊരു നല്ലകാര്യമാണ്” ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബൈഡന്‍

കീഴ്വഴക്കങ്ങൾ ലംഘിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മറ്റൊരു വിട്ടു നിൽക്കൽ. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭരണ കൈമാറ്റം സമാധാനപരമായിരിക്കും എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്.
അതേ സമയം ട്രംപിന്റെ വിട്ടുനിൽക്കാൻ പ്രഖ്യാപനത്തെ ജോ ബൈഡന്‍ സ്വാഗതം ചെയ്യ്തു. അതൊരു നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താനും ട്രംപും അഭിപ്രായ ഐക്യമുളള ചുരുക്കം ചില കാര്യങ്ങളേ ഉളളൂവെന്നും അതിലൊന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുളള അദ്ദേഹത്തിന്റെ തീരുമാനമെന്നും ബൈഡന്‍ പറഞ്ഞു.
കീഴ്വഴക്കങ്ങൾ ലംഘിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മറ്റൊരു വിട്ടു നിൽക്കൽ. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭരണ കൈമാറ്റം സമാധാനപരമായിരിക്കും എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്രംപിനെ അടുത്ത ആഴ്ച കുറ്റവിചാരണ ചെയ്യാനുളള സാധ്യതയുണ്ടെന്നാണ് വിവരം.