പ്രവാചകനെ അപമാനിക്കുന്ന രീതിയില്‍ സോഷ്യൽ മീഡിയ പോസ്റ്റ്‌; പാക്കിസ്ഥാനിൽ മൂന്നുപേർക്ക് വധശിക്ഷ

single-img
8 January 2021

ഇസ്‌ലാം മത പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മൂന്നുപേർക്ക് പാക്കിസ്ഥാനിൽ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. ഇതേ കേസിൽ തന്നെ കുറ്റാരോപിതനായ കോളജ് അധ്യാപകനെ പത്ത് വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.
നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാനും, പിന്നീട് പ്രസിഡന്റിന് ദയാ ഹർജി നൽകാനും അവസരമുണ്ടാകും.

1980ല്‍ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് പാക് മതനിന്ദ നിയമങ്ങൾ കർശനമാക്കിയത്. പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ ഏർപ്പെടുത്തിയതും ഈ കാലത്തായിരുന്നു.