ഒരു ഭാര്യയോ അമ്മയോ ആയല്ലാതെ അഭിനേതാവായി സംവിധായകര്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു: പേളി മാണി

single-img
8 January 2021

അമ്മയാവുക എന്നതിലൂടെ തന്റെ കരിയറില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് നടിയും അവതാരികയുമായ പേളി മാണി. സിനിമയിലേക്ക് പരിഗണിക്കുമ്പോൾ സംവിധായകര്‍ തന്നെ ഭാര്യയോ അമ്മയോ ആയല്ലാതെ അഭിനേതാവായി തന്നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേളി മാണി ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘വിവാഹിതയായ സ്ത്രീ, അമ്മ, എന്നിങ്ങിനെ അല്ലാതെ ഒരു അഭിനേതാവായി മാത്രം എന്നെ സംവിധായകര്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അഭിനയിക്കാൻ എനിക്കുള്ള കഴിവ് പരിഗണിച്ച് അവര്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം.
നമ്മുടെ നാട്ടിലെ പ്രമുഖ നടിമാരെല്ലാം വിവാഹിതരായി മക്കളുള്ളവരാണ്. അത് അവരുടെ പെര്‍ഫോമന്‍സിനെയോ തീരുമാനങ്ങളെയോ ബാധിച്ചില്ല. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുന്ന റോളുകള്‍ ലഭിക്കണമെന്നാണ് ആഗ്രഹം.’ പേളി മാണി പറഞ്ഞു.