മതിയായ പരിശോധനകൾ നടത്താതെ തിടുക്കത്തിൽ അനുമതി നൽകി; കോവിഡ്​ വാക്സിന്‍ സ്വീകരിക്കില്ലെന്ന് പ്രശാന്ത്​ ഭൂഷൺ

single-img
5 January 2021

ഇന്ത്യയിൽ​ കോവിഡ്​ പ്രതിരോധ വാക്​സിനുകൾക്ക്​ തിടുക്കത്തിൽ അനുമതി നൽകിയതിനെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. വാക്​സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും അതുകൊണ്ടുതന്നെ വാക്​സിനുകളിൽ ഒന്നും താൻ സ്വീകരിക്കില്ലെന്നും ​അദ്ദേഹം ട്വിറ്ററിൽ എഴുതി.

ഇപ്പോൾ തന്നെ നമ്മുടെ രാജ്യത്തെ കോവിഡ്​ കേസുകൾ കുറഞ്ഞുതുടങ്ങി. നമ്മൾ, പ്രത്യേകിച്ച്​ നഗരങ്ങളിൽ വസിക്കുന്നവർക്ക്​ ആർജിത പ്രതിരോധ ശേഷിയും ലഭിച്ചു. ആരോഗ്യമുള്ളവരെ കോവിഡ്​ ബാധിക്കുന്നില്ല. മരണനിരക്ക്​ ആയിരത്തിൽ ഒന്നുമായി. അതിനാലാണ് മതിയായ പരിശോധനകൾ നടത്താതെ വാക്​സിനുകൾക്ക്​ രാജ്യം തിടുക്കത്തിൽ അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഇന്ത്യ ​ വാക്​സിനുകൾക്ക്​ തിടുക്കത്തിൽ അനുമതി നൽകിയ​തിനെതിരെ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാൽ അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകുകയും ചെയ്തിരുന്നു.