കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയത് അഹാനയെ കാണാന്‍; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പോലീസ്

single-img
4 January 2021

നടന്‍ കൃഷ്ണകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറിയ യുവാവ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്ന് പോലീസ്. ഫസിലുള്‍ അക്ബർ എന്ന യുവാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണെന്നും രാഷ്ട്രീയ വൈരാഗ്യമല്ലെന്നും പോലീസ് അറിയിച്ചു.

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് വട്ടിയൂര്‍ക്കാവ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിന് ശേഷം പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറങ്ങാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് ഇവര്‍ അറിയിച്ചതായും പോലീസ് പറഞ്ഞു.