പന്തീരങ്കാവ്‌ യുഎപിഎ: താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദ്‌ ചെയ്‌തു

single-img
4 January 2021

പന്തീരങ്കാവ്‌ യുഎപിഎ കേസില്‍ പ്രതികളിൽ താഹയുടെ ജാമ്യം ഹൈക്കടതി റദ്ദാക്കി. താഹയോട്‌ ഉടന്‍ കീഴടങ്ങണമെന്ന്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി.

എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ്‌ ഹൈക്കോടതി വിധി. എന്നാല്‍ കേസിലെ കൂട്ട്‌ പ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യത്തിൽ തുടരാം. അലന്‍ ശുഹൈബിനെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.

പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ വിദ്യാർത്ഥികളായ അലൻ ശുഹൈബിനും താഹ ഫസലിനും പാസ്പോര്‍ട് കെട്ടിവയ്ക്കണം , മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, ഒരുലക്ഷം രൂപ ബോണ്ട് തുടങ്ങിയ കർശന ഉപാധികളോടെയാണ് എൻഐഎ കോടതി 10 മാസത്തിന് ശേഷം സെപ്റ്റംബറിലായിരുന്നു ജാമ്യം അനുവദിച്ചത്.