വിട്ടുവീഴ്ചയ്ക്കില്ലാതെ കർഷക സംഘടനകളും കേന്ദ്ര സർക്കാരും;ഏഴാംവട്ട ചർച്ചയും പരാജയം
4 January 2021
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. ഒരു കാരണത്താലും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
പ്രക്ഷോഭം നയിക്കുന്നത്തില്‍ നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
നിയമങ്ങള്‍ പൂര്‍ണ്ണമായും പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ. എന്നാല്‍ ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തതിനെ തുടർന്നാണ് ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടത്.വരുന്ന വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച നടക്കുക.