തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ച് പാകിസ്ഥാനില്‍ സര്‍ക്കാര്‍

single-img
1 January 2021
pakistan temple demolished

ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ച് ക്ഷേത്ര നിലനിന്ന പ്രവിശ്യ സര്‍ക്കാര്‍. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലുള്ള പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രമായിരുന്ന ശ്രീപരമഹാന്‍ജ് ജി മഹാരാജ് സമാധി ക്ഷേത്രമായിരുന്നു ഒരുകൂട്ടം ആളുകള്‍ കഴിഞ്ഞ ആഴ്ച തകര്‍ത്തത്.

‘ ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ക്ഷേത്രവും സമീപത്തുള്ള വീടും പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പ്രവിശ്യയുടെ പ്രാദേശിക ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ കംരന്‍ ബംഗാഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇതുവരെ 45 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അറസ്റ്റിലായത്. ഈ കൂട്ടത്തില്‍ ആക്രമണത്തിന് പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് ഒരു പ്രാദേശിക മുസ്‌ലിം മതപണ്ഡിതനെന്ന് പറയപ്പെടുന്ന മുല്ല ഷരീഫിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാകിസ്ഥാനിലെ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.