വ്യാജ ന​ഗ്നചിത്രങ്ങൾ നിർമ്മിച്ച് 100ലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി; 26കാരൻ അറസ്റ്റിൽ

single-img
30 December 2020

വ്യാജമായി ന​ഗ്നചിത്രങ്ങൾ നിർമ്മിക്കുകയും അതുപയോഗിച്ചുകൊണ്ട് 100 ലേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ 26കാരൻ അറസ്റ്റിൽ. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്.

സൗത്ത് ഡൽഹി സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതോടെ ഇവർ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 26കാരനായ സുമിത്ത് ഝായെ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ സുമിത്തിനെ ചത്തീസ്​ഗഡ് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ലൈം​ഗികാതിക്രമം, കുറ്റകരമായ ​ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം കൈക്കലാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.