ബിജെപി പിന്തുണയിൽ റാന്നി വേണ്ട; എൽഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

single-img
30 December 2020
ranni cpm bjp shobha charlie

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ ബിജെപി(BJP) പിന്തുണയോടെ അധികാരത്തിലേറിയ എൽഡിഎഫ് പ്രതിനിധി പ്രസിഡന്റ് സ്ഥാനം രാജിവെക്കും. രാജിവെയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയ്ക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്തിരുന്നു. ബിജെപിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകൾ ശോഭ ചാർളിക്ക് ലഭിച്ചു.

റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന 13 സീറ്റുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 5 സീറ്റുകള്‍ വീതമാണ് ലഭിച്ചിരുന്നത്. രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചിരുന്നു.

സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും സ്വതന്ത്രനായ കെ.ആർ. പ്രകാശ് കുഴിക്കാലയിൽ യുഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുമെന്നുമായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. എന്നാൽ അപ്രതീക്ഷിതമായി ബിജെപി അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു.

Content: Ranni LDF Panchayat President will resign to reject BJP support, says CPI(M)