ആ പിന്തുണ വേണ്ട; അധികാരമേറ്റയുടൻ രാജിവെച്ച് 4 എൽഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റുമാർ

single-img
30 December 2020

അധികാരമേറ്റയുടന്‍ രാജിവെച്ച് നാല് എല്‍ഡിഎഫ്(LDF) പഞ്ചായത്ത് പ്രസിഡന്റുമാര്‍. രണ്ടിടത്ത് എസ്ഡിപിഐയുടെ വോട്ടുകൾ നേടിയും രണ്ടിടത്ത് യുഡിഎഫ്(UDF) പിന്തുണയോടെയുമായിരുന്നു എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.

യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.

കൊല്ലം പോരുവഴിയില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ യുഡിഎഫ് അധികാരം നേടി. കോഴിക്കോട് അഴിയൂരില്‍ യുഡിഎഫ്–ആര്‍എംപി സഖ്യം അധികാരത്തിലെത്തി. തിരുവനന്തപുരം വെമ്പായത്ത് 25 വര്‍ഷത്തിനുശേഷം യുഡിഎഫ് ഭരണത്തിലെത്തി.  

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അധികാരത്തിലേറി. കാസര്‍കോട് രണ്ട് ബിജെപി(BJP) അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി അധികാരത്തിലേറും. യുഡിഎഫ്- ജനകീയ മുന്നണിയുടെ അയിഷ ഉമ്മര്‍ പ്രസിഡന്റാകും. എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ടുചെയ്തതോടെയാണ് നറുക്കെടുപ്പിലേക്കെത്തിയത്.

Content: Four LDF Panchayat Presidents resigned after elected to reject support from UDF and SDPI