ടൊവിനോ തോമസ് – കനി കുസൃതി ഒരുമിക്കുന്നു; സംവിധാനം സനല്‍കുമാര്‍ ശശിധരന്‍

single-img
27 December 2020

ടൊവിനോ തോമസ്, കനി കുസൃതി എന്നിവർ പ്രധാന കഥാപത്രങ്ങളായി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഇതിൽസുദേവ് നായരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് പ്രധാന ലൊക്കേഷനുകൾ. ക്യാമറ- ചന്ദ്രു ശെല്‍വരാജാണ്. മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനൽകുമാർ ഒരുക്കുന്ന സിനിമയായിരിക്കും ഇത്.