കാഞ്ഞങ്ങാട്ടേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; യൂത്ത് ലീഗ് നേതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

single-img
25 December 2020
Kanhangad murder DYFI Muslim League

കാസർഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻഅബ്ദുൽ റഹ്മാൻ ഔഫിനെ(Ouf Abdul Rahman) കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.

കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ(Shilpa Dyavaiah IPS) മാധ്യമങ്ങളെ അറിയിച്ചു. മുസ്ലിം ലീഗ്- ഡിവൈഎഫ്ഐ സംഘർഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും ഡി ശിൽപ്പ കൂട്ടിച്ചേർത്തു.

അതേസമയം, കാഞ്ഞങ്ങാട്ടെ കൊലപാതകം ആസൂത്രണം ചെയ്തത് ഒരു പ്രമുഖ ലീഗ് നേതാവാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു.

ബുധനാഴ്ച രാത്രി 10.30ന് കല്ലൂരാവി മുണ്ടത്തോട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനും എസ് വൈ എസ് അംഗവുമായ അബ്ദുൽ റഹ്മാൻ ഔഫിനെ മുസ്ലിം ലീഗ് പ്രവർത്തകരായ മൂന്നംഗ സംഘം കുത്തി വീഴ്ത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഔഫിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

Content: Kanhangad: Murder of DYFI leader was politically motivated, says Police