ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകുമെന്ന് റിപ്പോർട്ട്

single-img
25 December 2020
Arya Rajendra Thiruvananthapuram mayor

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ മേയറായി 21 വയസുകാരിയായ ആര്യ എസ് രാജേന്ദ്ര(Arya S Rajendran) നെ തെരെഞ്ഞെടുക്കാൻ ഇടതുമുന്നണി പദ്ധതിയിടുന്നതായി റിപ്പോർട്ട്. മുടവൻമുകൾ വാർഡ് കൗൺസിലറായ ആര്യ, രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയിരിക്കും.

യുവനിരയെ ഭരണനേതൃത്വത്തിലേയ്ക്ക് കൈപിടിച്ചുയർത്തുന്ന ധീരമായ നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്ന് നടക്കുന്ന സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും കോളജ് വിദ്യാർത്ഥിനിയായ ആര്യ രാജേന്ദ്രനെ മേയറാക്കാനാണ് സാധ്യത. 21 വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്. 

യുവ നേതാവായിരുന്ന വികെ പ്രശാന്തിന് കിട്ടിയിരുന്ന സ്വീകാര്യത യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. പ്രശാന്ത് നഗരത്തിലെ സ്വീകാര്യതയുള്ള യുവനേതാവായി വളർന്നതും ബിജെപിയ്ക്ക് സ്വാധീനമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിസമവാക്യങ്ങളെല്ലാം തെറ്റിച്ച് വിജയിച്ചതും യുവത്വത്തിൻ്റെ സ്വീകാര്യതയുടെ നേട്ടമായി സിപിഐ എം വിലയിരുത്തുന്നു.

Content: Arya Rajendran may be elected as the Thiruvananthapuram Mayor