സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും; ഉത്തരവിറങ്ങി

single-img
23 December 2020

കേരളത്തില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ സര്‍ക്കാര്‍ അനുമതി. ഇതിനുള്ള ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളേജുകളിൽ ഹാജരാകണം.

രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. ഒരു വിദ്യാർത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യയനം. ആവശ്യം വന്നാല്‍ രണ്ട് ഷിഫ്ടുകളാക്കിയും അധ്യയനം ക്രമീകരിക്കാമെന്ന് നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കും.

കോളേജുകള്‍ സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജരോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പിജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ക്ലാസുകളില്‍ ഗവേഷകർക്കും എത്താം