കാർഷിക നിയമ ഭേദഗതി കേരള നിയമസഭ വോട്ടിനിട്ട് തള്ളും; ബുധനാഴ്ച പ്രത്യേക സമ്മേളനം


തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാൻ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ഇതിനായി പ്രത്യേക സമ്മേളനം ചേരും.
ബുധനാഴ്ച ഒരു മണിക്കൂറായിരിക്കും സഭ സമ്മേളിക്കുക. കക്ഷി നേതാക്കൾ മാത്രമായിരിക്കും സംസാരിക്കുക. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആണ് ആലോചന.
രാജ്യതലസ്ഥാനത്ത് കർഷകർ നടത്തിവരുന്ന സമരത്തോടൊപ്പമാണ് കേരളത്തിന്‍റെ നിലപാടെന്ന് പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്‍റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം.
സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക.
Content: Kerala Assembly to reject Farmer Bill