ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യുട്ടേഷന്‍; അമിത് ഷായ്‌ക്കെതിരെ മമത സർക്കാർ സുപ്രീം കോടതിയിലേക്ക്

single-img
18 December 2020

കേന്ദ്രത്തിന്റെ അതൃപ്തിക്ക് കാരനമായത്തിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടെഷന്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്.

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി നടക്കുന്ന വിര്‍ച്വല്‍ യോഗത്തിന് ശേഷമായിരിക്കും മമത ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.“സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പ് വകവെയ്ക്കാതെ പശ്ചിമ ബംഗാളിലെ 3 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യുട്ടേഷന്‍ നല്‍കാനുള്ള തീരുമാനം കേന്ദ്രം അധികാര ദുര്‍വിനിയോഗം ചെയ്യുന്നുവെന്നതിന് ഉദാഹരണമാണ്. രാജ്യത്തെ ഐപിഎസ് കേഡര്‍ റൂള്‍ 1954 ലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണിത് എന്ന് മമത പറഞ്ഞിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടത്തുന്ന കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു. കേന്ദ്ര നടപടി രാജ്യത്തിന്റെ ഭരണഘടന വിരുദ്ധവും പൂര്‍ണ്ണമായും അസ്വീകാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.