സായുധ സേനകളില്‍ നിന്നും പിഎം കെയേഴ്സിലേക്ക് വാങ്ങിയത് കോടികള്‍; കണക്ക് പുറത്തുവിടാതെ കേന്ദ്രം


രാജ്യത്തിന്റെ സൈന്റ്യത്തില് നിന്നും നിന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്ക് വാങ്ങിയത് കോടികളെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയ്ക്ക് പുറമേയാണ് രാജ്യത്തിന്റെ മൂന്ന് സായുധ സേനകളില്‍ നിന്നും പി എം-കെയര്‍ ഫണ്ടിലേക്ക് വലിയ സംഭാവന ലഭിച്ചത്.
മൂന്ന് സേനകളിലേയും ജീവനക്കാരില്‍ നിന്നും അവരുടെ ഒരു ദിവസത്തെ ശമ്പളത്തില്‍ നിന്നുമാണ് 203.67 കോടി രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പോയിട്ടുള്ളത്.
വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് നല്കിയ ചോദ്യത്തിനാണ് ഇന്ത്യന്‍ നാവിയും എയര്‍ഫോഴ്സും മറുപടി നല്‍കിയത്. പക്ഷെ ഇപ്പോഴും ആര്‍മി വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചതായാണ് വിവരം.അതേസമയം പി എം കെയര്‍ ഫണ്ടിലേക്ക് ഭീമമായ തുക ലഭിക്കുമ്പോഴും ലഭിച്ച തുകയുടെ വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.