നാട്ടുകാരുടെ നെഞ്ചിലൊരു നീറ്റലായി മരണം കവർന്നെടുത്ത മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് വിജയം

single-img
16 December 2020

വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്നലെ മരണത്തിന് കീഴടങ്ങിയ മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് വിജയം.

ഇന്നലെയാണ് സഹീറ ബാനു മരിച്ചത്. മുൻ പഞ്ചായത്ത് അംഗവും നിലവിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

മലപ്പുറത്ത് യുഡിഎഫിനാണ് മുന്നേറ്റം. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്-25, എൽഡിഎഫ്-7 എന്നിങ്ങനെയാണ് ലീഡ് നില. മുനിസിപ്പാലിറ്റിയിലും യുഡിഎഫിന് തന്നെയാണ് മു്‌നനേറ്റം. യുഡിഎഫ്-9, എൽഡിഎഫ്-2. ഗ്രാമപഞ്ചായത്ത് : യുഡിഎഫ്-70, എൽഡിഎഫ്-19.