രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരരായ സ്ത്രീകൾ ഉള്ളത് കേരളത്തിൽ; കേന്ദ്ര സര്‍ക്കാർ സര്‍വേ റിപ്പോര്‍ട്ട്


രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരയായ സ്ത്രീകളുള്ളത് കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സര്‍വേ റിപ്പോര്‍ട്ട് . ഇക്കാര്യത്തിൽ 98.3% . ലക്ഷദ്വീപ് (96.5), മിസോറം (94.4) എന്നിവയാണ് കേരളത്തിന്റെ തൊട്ടുപിന്നില്‍. രാജ്യത്ത് ബീഹാറിലാണ് സ്ത്രീകളുടെ സാക്ഷരത ഏറ്റവും കുറവ് 57.8 ശതമാനം. ലക്ഷദ്വീപില്‍ 99.1 പുരുഷന്മാരും സാക്ഷരരാണ്. കേരളത്തില്‍ 98.2 ശതമാനമാണ് പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്.
ആന്ധ്ര- 68.6 ശതമാനം, തെലങ്കാന -66.6 ശതമാനം എന്നിങ്ങനെയാണ് സ്ത്രീ സാക്ഷരതാ നിരക്ക്. ഇന്ത്യയിലെ പന്ത്രണ്ടു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 60% ശതമാനം സ്ത്രീകളും ഒരിക്കൽ പോലും ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലെന്നും 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടത്തിയ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിയിൽ കണ്ടെത്തി.
ഇന്ത്യയിൽ ആന്ധ്ര (21), അസം (28.2), ബീഹാര്‍ (20.6), ഗുജറാത്ത് (30.8), കര്‍ണാടക (35), മഹാരാഷ്ട്ര (38), മേഘാലയ (34.7), തെലങ്കാന (26.5), പശ്ചിമ ബംഗാള്‍ (35.5), ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ (36.7), ആന്‍ഡമാന്‍ നിക്കോബാര്‍ (34.8) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് നാല്‍പ്പതു ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
അന്‍പതു ശതമാനത്തോളം പുരുഷന്മാര് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഏഴു സംസ്ഥാനങ്ങളിലാണ്. ആന്ധ്ര (48.8), അസം 42.3), ബിഹാര്‍ 43.6), മേഘാലയ (42.1), ത്രിപുര (45.7), പശ്ചിമ ബംഗാള്‍ (46.7), ആന്‍ഡമാന്‍ നിക്കോബാര്‍ (46.5) എന്നിവയാണ് അവ.