മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി സൂചന

single-img
14 December 2020

മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി സൂചനകള്‍ . ഇന്നലെ സംസ്ഥാനത്തെചിന്ദ്‌വാരയില്‍ നടന്ന പൊതു റാലിയില്‍ വെച്ചാണ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന സൂചന തന്റെ വാക്കുകളിലൂടെ കമല്‍നാഥ് ജനങ്ങള്‍ക്ക് നല്‍കിയത്.

”ഇനി ഞാന്‍ അല്പം വിശ്രമിക്കാന്‍ തയ്യാറാണ്. എനിക്ക് ഒരു പദവിയോടും ആഗ്രഹമോ അത്യാഗ്രഹമോ ഇല്ല. ഇതിനോടകം തന്നെ ഞാന്‍ ഒരുപാട് നേടിയിട്ടുണ്ട്. ഇനിയുള്ള കാലം ഞാന്‍ വീട്ടില്‍ ഇരിക്കാന്‍ തയ്യാറാണ് ‘, – കമല്‍നാഥ് പറഞ്ഞു.

ഇപ്പോള്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ രണ്ട് സ്ഥാനങ്ങളും വഹിക്കുന്ന കമല്‍നാഥ് സംസ്ഥാനത്തെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിരുന്നു. അതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ വരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുകയും ചെയ്തി. ഈ സാഹചര്യത്തിലെ സമ്മര്‍ദ്ദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയം വിടുകയാണെന്ന സൂചന കമല്‍നാഥ് നല്‍കിയിരിക്കുന്നത്.