ഐഎസ്ആര്‍ഒ ചാരക്കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

single-img
14 December 2020

വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റക്കാരനായി നമ്പി നാരായണനെ കുടുക്കിയതിലെ ഗൂഡാലോചന അന്വേഷിക്കുന്ന ജസ്റ്റിസ് ഡി കെ ജയിന്‍ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങി. തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് അനക്സിലാണ് തെളിവെടുപ്പ് നടന്നത്. താന്‍ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊഴി നല്‍കിയശേഷം നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ കുറ്റവിമുക്തനാക്കിയ ശേഷം ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതിലെ ഗൂഢാലോചനയെക്കുറിച്ചു അന്വേഷിക്കുന്നതിനും നടപടി ശുപാര്‍ശ ചെയ്യുന്നതിനുമാണ് ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിയെ സുപ്രിംകോടതി നിയോഗിക്കുന്നത്.

ഈ സമിതിയുടെ ആദ്യ സിറ്റിംഗാണ് ഇന്ന് സെക്രട്ടേറിയറ്റ് അനക്സില്‍ നടന്നത്. ഡല്‍ഹിയില്‍ നിന്നും ജസ്റ്റിസ് ഡി കെ ജയിന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സിറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു. ആദ്യം നമ്പി നാരായണന്റെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇനി നാളെയും തെളിവെടുപ്പ് തുടരും.