വ്യാജ വാര്‍ത്തകള്‍ മാനസികമായി കൊന്നു; ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല: അൻസിബ ഹസൻ

single-img
13 December 2020

സൈബര്‍ ആക്രമണങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയതായി തുറന്നുപറഞ്ഞുകൊണ്ട് മലയാള സിനിമയിലെ പ്രശസ്ത നടി അന്‍സിബ ഹസന്‍. തനിക്കെതിരായി വന്ന വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നുവെന്നും കടുത്ത സൈബര്‍ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്.

ഇതുവരെയും താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നുവെന്നും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു തനിക്ക് തന്നെ അറപ്പ് തോന്നിയെന്നും അന്‍സിബ അഭിമുഖത്തില്‍ പറയുന്നു.സോഷ്യല്‍ മീഡിയയില്‍ പുരുഷന്മാരും സ്ത്രീകളെപ്പോലെ സൈബര്‍ ആക്രമണത്തിന്റെ ഇരയാകുന്നുണ്ട് .

പക്ഷെ തങ്ങള്‍ തീരെ മനക്കട്ടിയില്ലാത്തവരാണ് എന്ന് പുറം ലോകമറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് അവര്‍ തുറന്ന് പറയാത്തതെന്നും നടി പറഞ്ഞു.സിനിമയില്‍ ക്രമേണ സംവിധാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പലരും എന്നെ പിന്നോട്ട് വലിയ്ക്കുവാന്‍ ശ്രമിച്ചു. ബുദ്ധിയില്ലാത്തവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ് അഭിനയമെന്നാണ് പലരുടെയും ധാരണയെന്നും അന്‍സിബ പറയുന്നു.