കേരളത്തില്‍ 941 പഞ്ചായത്തുകളേയുള്ളൂ; ആയിരം പഞ്ചായത്തുകള്‍ തരൂ, ഭരണം എന്തെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് ട്രോൾ മഴ

single-img
12 December 2020

തൃശൂര്‍ ഇങ്ങേടുക്കുവാ – എന്ന പ്രയോഗത്തിന് ശേഷം ഒരിക്കല്‍ കൂടി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി ട്രോളുകള്‍ക്ക് ഇരയാകുന്നു . ബിജെപിക്ക് സംസ്ഥാനത്ത് ഭരിക്കാന്‍ ആയിരം പഞ്ചായത്തുകള്‍ തരണമെന്ന സുരേഷ് ഗോപിയുടെ കോഴിക്കോട് നടത്തിയ വാചകത്തെയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഇപ്പോള്‍ കൈയ്യോടെ ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് കോഴിക്കോട് നടത്തിയ പ്രചരണ പരിപാടിയിലായിരുന്നു സുരേഷ് ഗോപി ആയിരം പഞ്ചായത്തുകള്‍ ബിജെപിയ്ക്ക് ഭരിക്കാന്‍ തരണമെന്ന് പറഞ്ഞത്. പക്ഷെ കേരളത്തില്‍ 941 പഞ്ചായത്തുകളേ ആകെ നിലവിലുള്ളു അതില്‍ കൂടുതല്‍ തരാനാവില്ല എന്നിങ്ങിനെ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.