0.05 ഗ്രാം അളവ് പിടിച്ചാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന’പാര്‍ട്ടി ഡ്രഗു’മായി 23 കാരന്‍ അറസ്റ്റിൽ

single-img
9 December 2020

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 23 കാരന്‍ പിടിയില്‍. വെറും 0.05 ഗ്രാം അളവില്‍ പോലും പിടിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന മയക്കുമരുന്നാണ് എംഡിഎംഎ അഥവാ പാർട്ടി ഡ്രഗ്. കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫിലിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 49.840 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു.

മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ശറഫുദ്ദീനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ അതീവ മാരകമായ മയക്കുമരുന്നാണ്. പ്രതിയെ മാനന്തവാടിയിലെ കോടതിയില്‍ ഹാജരാക്കി

പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, കെപി ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി അനൂപ്, കെഎസ് സനൂപ്, കെ മഹേഷ്, ഷിന്റോ സെബാസ്റ്റ്യന്‍, പി വിപിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.