വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം; മൂന്നാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി അറസ്റ്റില്‍

single-img
8 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാറിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ് സി രാജയും രണ്ട് സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്.

ഇവര്‍ പോതമേട്ടിലെ റിസോർട്ടിലായിരുന്നു മദ്യ സത്കാരം നടത്തിയത്. പരിശോധനയില്‍ ഇവിടെനിന്നും മദ്യവും ഒഴിഞ്ഞ മദ്യ കുപ്പികളും പിടിച്ചെടുത്തു. തോട്ടം മേഖലയിൽ പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതായി വ്യാപകമായ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയും അറസ്റ്റും നടക്കുന്നത്.