കര്‍ഷക പ്രതിഷേധം: കേന്ദ്രസര്‍ക്കാര്‍ അഞ്ചാം വട്ട ചര്‍ച്ച ആരംഭിച്ചു; ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

single-img
5 December 2020

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയിലും നിലപാടില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍. ഓരോ ദിവസവുംകൂടുതല്‍ ചര്‍ച്ചകളും സംസാരവുമൊന്നും വേണ്ടെന്നും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളോടുള്ള പ്രതികരണം എഴുതി നല്‍കിയാല്‍ മതിയെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം സംഘടനകള്‍ക്ക് എഴുതി നല്‍കി. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. തങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്നായിരുന്നു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. പക്ഷെ, ഭേദഗതിയല്ല, നിയമം പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു.

തങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തില്‍ കൃത്യമായ പരിഹാരവും ആത്മാര്‍ത്ഥമായ ഇടപെടലുമാണ് ആവശ്യപ്പെടുന്നതെന്നും കര്‍ഷകര്‍ അറിയിച്ചു. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.