പരീക്ഷണ കോവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്

single-img
5 December 2020

പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്‌ കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പട്ടത്. ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജിയായ ജി.ആർ ഉധ്വനി അല്‍പ സമയം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.