ശിവശങ്കറിന് സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നു; സ്വപ്ന സുരേഷിൻ്റെ മൊഴി പുറത്ത്

single-img
1 December 2020
sivasankar swapna suresh

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്(M Sivasankar) സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്‌നാ സുരേഷി(Swapna Suresh)ന്റെ മൊഴി. ജൂലൈ 27 നും 31 നും സ്വപ്‌നാ സുരേഷ് കസ്റ്റംസിന്(Customs Department) നല്‍കിയ മൊഴി(Statement)കളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. 24 ന്യൂസ് ചാനലാണ് മൊഴി പുരത്തുവിട്ടിരിക്കുന്നത്.

താനും സരിത്തുമായുള്ള ഇടപാടുകൾ ശിവശങ്കറിന് അറിയില്ലായിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള തന്റെ മറ്റ് നിയമവിരുദ്ധമായ ഇടപാടുകളൊന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്‌നയുടെ വീട്ഉപണിയുടെ സമയത്ത് സന്ദീപും, സരിത്തും എം. ശിവശങ്കറും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

സ്വപ്‌നാ സുരേഷ് പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്‌നാ സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ഡ് കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്.

Content: Sivasankar was not aware of the gold smuggling: Swapna Suresh in her statement to customs