കര്‍ഷക പ്രക്ഷോഭം: മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നത്: ഉമ്മന്‍ ചാണ്ടി

single-img
29 November 2020

രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന്കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി(Oommen Chandy). ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ എത്താതിരിക്കാന്‍ യുദ്ധസമാനമായ അന്തരീക്ഷം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചു.

കര്‍ഷകരെയും അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളും കേള്‍ക്കാന്‍ മോദി ഭരണകൂടം തയാറാകുന്നില്ല. കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി(Narendra Modi) ഇന്ന് മന്‍ കീ ബാത്തില്‍ ആവര്‍ത്തിച്ചു. അക്കാര്യം കര്‍ഷകര്‍ക്ക് ബോധ്യപ്പെടേണ്ടേ? ആ കാര്യം ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Content: Oommen Chandy slams Centre for their anti farmer stand